സൗജന്യ ടെലിഫോണ്‍ പദ്ധതി: കോടതി നോട്ടീസ് അയച്ചു
ദില്ലി: 3.2 ലക്ഷം ടെലികോം ജീവനക്കാര്‍ക്ക് സൗജന്യമായി ടെലിഫോണ്‍ നല്‍കാനുള്ള വാര്‍ത്താവിനിമയ മന്ത്രി രാം വിലാസ് പാസ്വാന്റെ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി വാര്‍ത്താവിനിമയ വകുപ്പിനും ധന വകുപ്പിനും നോട്ടീസയച്ചു.
കോമണ്‍ കോസ് എന്ന ഒരു സംഘടന നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് ജസ്റ്റീസ് കെ ടി തോമസും ജസ്റ്റീസ് എം ബി ഷായും അടങ്ങുന്ന ഒരു അവധിക്കാല ബഞ്ച് നോട്ടീസയച്ചത്. ധന വകുപ്പ് ഈ പദ്ധതിക്ക് അംഗീകാരം കൊടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നതായിരുന്നു ഹര്‍ജി. വാര്‍ത്താവിനിമയ വകുപ്പ് ഈ തീരുമാനം പുന:പരിശോധിക്കണമെന്നും ഹര്‍ജിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഈ പദ്ധതി അംഗീകരിച്ചാല്‍ മറ്റ് വകുപ്പിലെ ജീവനക്കാരും ഇതേ ആവശ്യം ഉന്നയിക്കുമെന്നും അത് സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും എന്നും ഹര്‍ജിക്കാരന്‍ പറയുന്നു.












Click it and Unblock the Notifications