ടെലികോം സമരം പിന്‍വലിച്ചു
ദില്ലി: ഇരുപത്തിയഞ്ചു ദിവസമായി തുടര്‍ന്നുവന്ന ടെലികോം സമരം പിന്‍വലിച്ചു. വാര്‍ത്താവിനിമയ മന്ത്രി രാം വിലാസ് പാസ്വാനുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.
മന്ത്രിയുമായെത്തിയ ധാരണ പ്രകാരം ടെലികോം വകുപ്പിനെ ടെലികോം സര്‍വീസ് വകുപ്പെന്നും ടെലികോം ഓപ്പറേഷന്‍സ് വകുപ്പെന്നും രണ്ടായി വിഭജിക്കും. പുതുതായി രൂപീകരിക്കുന്ന ഓപ്പറേഷന്‍സ് വകുപ്പിന്റെ സെക്രട്ടറി ടെലികോം സര്‍വീസിലെ ഒരു കേഡര്‍ ഓഫീസറായിരിക്കും.
ധാരണയെത്തുടര്‍ന്ന് ജൂണ്‍ 28-ന് തുടങ്ങാനിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മൂന്നു തൊഴലാളിയൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജൂണ്‍ ഒന്നു മുതലാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്. ഒരു ഐ.എ.എസ് ഓഫീസറെ ടെലികോം സര്‍വീസിന്റെ സെക്രട്ടറിയായി നിയമിച്ചതിനും സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കുന്നതിനും എതിരെയാണ് സമരമാരംഭിച്ചത്.
തൊഴിലാളികളുടെ ശമ്പള സ്കെയിലിന്റെയും പെന്‍ഷന്റെയും കാര്യത്തില്‍ വ്യക്തമായ ധാരണയോ രൂപമോ ഇല്ലാത്തതിന്റെ പേരിലാണ് തൊഴിലാളിയൂണിയനുകള്‍ സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തത്. ശമ്പളവും പെന്‍ഷനും സംബന്ധിച്ച കാര്യങ്ങള്‍ ഒരു മന്ത്രി തലസംഘത്തിന് വിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications