ബംഗാളില്‍ കോണ്‍ഗ്രസ് അവിശ്വാസം പരാജയപ്പെട്ടു
കല്‍ക്കത്ത: ബംഗാളില്‍ ബസു മന്ത്രിസഭയ്ക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 47-85 എന്ന വോട്ടിന് ബംഗാള്‍ നിയമസഭ ജൂണ്‍ 26 തിങ്കളാഴ്ച തള്ളി. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു എന്നാരോപിച്ചാണ് ബംഗാളില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം അവിശ്വാസപ്രമേയത്തില്‍ നിന്നു വിട്ടു നിന്ന ഏഴ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നു. കോണ്‍ഗ്രസിന് നിയമസഭയില്‍ പതിനൊന്ന് അംഗങ്ങളുണ്ട്. മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസുകാരും ഏക ബി ജെ പി അംഗവും ഉള്‍പ്പടെ 15 പേര്‍ വിട്ടു നിന്നു.
അവിശ്വാസപ്രമേയ വോട്ടിങ്ങില്‍ നിന്ന് വിട്ട് നിന്ന് നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തു തുടങ്ങികഴിഞ്ഞു. നിയമസഭയില്‍ ഹാജരാകാനും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാനും കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നു. മാനസികമായി തൃണമൂല്‍ കോണ്‍ഗ്രസിനോട് അടുപ്പമുള്ളത് കൊണ്ടാണ് വിപ്പ് അനുസരിക്കാഞ്ഞത് എന്ന് നിയമസഭാംഗം സുബ്രതാ മുഖര്‍ജി അറിയിച്ചു.












Click it and Unblock the Notifications