അഭയകേസ്: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
തിരുവനന്തപുരം: അഭയകേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിക്കണമെന്ന് അഭയകേസ് ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അന്വേഷക സംഘത്തില്‍ ഐ.ജി റാങ്കിലുള്ള ഒരു സ്ത്രീയെ ഉള്‍പ്പെടുത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗം ലോനപ്പന്‍ നമ്പാടന്‍ എം.എല്‍.എ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സ്ത്രീകളായ ചില സാക്ഷികളെ ചോദ്യം ചെയ്യേണ്ടതുകൊണ്ടാണിത്.
വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു ലോനപ്പന്‍ നമ്പാടന്‍.
ഇന്ത്യയിലെ പ്രഥമ അന്വേഷണ ഏജന്‍സി കുറ്റവാളികളെ അറസ്റ്റ് ചെയ്യാനായില്ലെന്ന് കോടതിയോട് പറഞ്ഞത് വൈപരീത്യമാണ്. പുതിയ അന്വേഷണം നടത്താനായി പ്രധാനമന്ത്രിയും സി.ബി.ഐ ഡയറക്ടറും എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണം. നമ്പാടന്‍ പറഞ്ഞു.
നേരത്തെ അഭയ കേസില്‍ പുനരന്വേഷണം നടത്തണമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സി.ബി.യോട് ഉത്തരവിട്ടിരുന്നു. കുറ്റവാളികളെ കണ്ടെത്താന്‍ സി.ബി.ഐ തൃപ്തികരമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് വിധിയില്‍ കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications