കേരളത്തില്‍ നാല് വര്‍ഷത്തില്‍ 30 ഹര്‍ത്താലുകള്‍
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തില്‍ മുപ്പത് സംസ്ഥാന-തല ഹര്‍ത്താലുകള്‍ നടന്നുവെന്ന് മുഖ്യമന്ത്രി ഇ കെ നായനാര്‍ നിയമസഭയെ അറിയിച്ചു. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അഞ്ച് ഹര്‍ത്താലുകളും ഇതില്‍ പെടും.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളില്‍ മൊത്തം 27.27 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയും അഞ്ച് ഹര്‍ത്താലുകള്‍ സംഘടിപ്പിച്ചു. ഇടതു ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും രണ്ട് ഹര്‍ത്താലുകള്‍ നടത്തി. ഇതേ കാലയളവില്‍ ബി ജെ പി ഒരു ഹര്‍ത്താലും സംഘടിപ്പിച്ചു.
മറ്റു ഹര്‍ത്താലുകള്‍ ചെറു പാര്‍ട്ടികളാണ് സംഘടിപ്പിച്ചത്. കേരള ഹൈക്കോടതി സംസ്ഥാനത്ത് ബന്ദുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഹര്‍ത്താലുകള്‍ ബന്ദായി മാറുകയായിരുന്നു പതിവ്.












Click it and Unblock the Notifications