ഹൈക്കോടതി വിധിക്കെതിരെ അഭിഭാഷക യൂണിയന്‍
കൊച്ചി: നിര്‍ബന്ധിത ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയകക്ഷികളുടെ അംഗീകാരം റദ്ദാക്കുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തെ അഖിലേന്ത്യാ അഭിഭാഷക യൂണിയന്‍ സംസ്ഥാന സമിതി നിശിതമായി വിമര്‍ശിച്ചു.
തിങ്കളാഴ്ച്ചയാണ് യൂണിയന്‍ സംസ്ഥാന സമിതി പ്രസിഡന്റ് വര്‍ക്കല രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
സമരം ചെയ്യാനുള്ള അവകാശം പാര്‍ലമെന്ററി ജനാധിപത്യത്തിലെ മൗലികാവകാശമാണെന്നും ഹൈക്കോടതി വിധി അതിലുള്ള കൈകടത്തലാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
വിധിക്കെതിരെ ജനാഭിപ്രായം ശക്തിപ്പെടുത്താനും നിയമപരമായി പോരാടാനും ശ്രമിക്കുമെന്ന് വര്‍ക്കല രാധാകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications