തിങ്കളാഴ്ച്ചയും സഭ നിര്‍ത്തിവെച്ചു
തിരുവനന്തപുരം: രണ്ട് അവധിദിവസങ്ങള്‍ക്കു ശേഷം ചേര്‍ന്ന നിയമസഭ തിങ്കളാഴ്ച്ചയും നടപടികള്‍ തുടരാനാവാതെ സ്തംഭിച്ചു.
മുന്‍ദിവസങ്ങളിലേതു പോലെ തിങ്കളാഴ്ച്ചയും പ്രതിപക്ഷം പ്ലസ് ടു പ്രശ്നത്തിന്റെ പേരില്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ആറാം ദിവസവും സഭ നേരത്തെ പിരിഞ്ഞു.
ചോദ്യോത്തരവേളക്കു ശേഷം എ.കെ.ആന്റണി പ്ലസ് ടു പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ആവര്‍ത്തിച്ചു. എ.സി.ഷണ്മുഖദാസ്(കോണ്‍ഗ്രസ്-എസ്) അംഗങ്ങള്‍ക്ക് സബ്മിഷന്‍ അവതരിപ്പിക്കാനുള്ള അവസരത്തെ തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് വാദിച്ച് ഇടപെട്ടു. ഇതിനെ എതിര്‍ത്ത ജി.കാര്‍ത്തികേയന്‍ (കോണ്‍ഗ്രസ്-ഐ) സ്പീക്കറുടെ അനുവാദമുണ്ടെങ്കില്‍ പ്രശ്നമുന്നയിക്കാമെന്ന് പറഞ്ഞു.
പ്ലസ് ടു പ്രശ്നത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ മറുപടിയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ആന്റണി സഭയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിക്കു ശേഷം പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് സഭയുടെ നടുത്തളത്തിലേക്കിറങ്ങി. പ്ലക്കാര്‍ഡുകളും പിടിച്ചായിരുന്നു പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ തങ്ങളുടെ പ്രതിഷേധമറിയിച്ചത്.
സഭാനടപടികള്‍ തുടരാനാവില്ലെന്ന് ബോധ്യമായതോടെ സഭ തിങ്കളാഴ്ച്ചത്തേക്ക് പിരിയുകയായിരുന്നു.












Click it and Unblock the Notifications