Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമൈത്രി പദ്ധതിക്ക് ഹഡ്കോയില്‍ നിന്ന് 360 കോടിയുടെ വായ്പ

ദില്ലി: ഭൂമൈത്രി പദ്ധതി നടപ്പിലാക്കാന്‍ കേരള സര്‍ക്കാരിന് ഹഡ്കോയില്‍ നിന്ന് 360 കോടി രൂപ വായ്പ ലഭിക്കും. സംസ്ഥാന ഭവന വകുപ്പുമന്ത്രി പി.ജെ. ജോസഫ് ഹഡ്കോ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.

സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു കൊടുക്കാനാണ് ഭൂമൈത്രി പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതിക്കുവേണ്ടി 400 കോടി രൂപയാണ് സര്‍ക്കാര്‍ ഹഡ്കോയോട് ആവശ്യപ്പെട്ടിരുന്നതെന്ന് മന്ത്രി പറഞ്ഞു.

1996-ല്‍ തുടങ്ങിയ മൈത്രി പദ്ധതി പ്രകാരം 2,35,000 വീടുകള്‍ കേരളത്തില്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് ഭവനവകുപ്പുമന്ത്രിമാരുടെ യോഗത്തില്‍ ജോസഫ് വ്യക്തമാക്കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഭവനനിര്‍മ്മാണത്തിനുവേണ്ടി ഹഡ്കോ കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ 731 കോടി രൂപയുടെ സഹായം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചെലവുകുറഞ്ഞതും കാര്യക്ഷമവുമായ കെട്ടിട നിര്‍മ്മാണ രീതികള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കുമ്പോള്‍ കേന്ദ്രം അതിനു സഹായകമാകുന്ന വിധത്തിലുള്ള പദ്ധതികള്‍ കൊണ്ടുവരണമെന്ന് ജോസഫ് അഭ്യര്‍ത്ഥിച്ചു. 1965-ലെ കേരള കെട്ടിടനിര്‍മ്മാണ നിയമത്തില്‍ (കേരള ബില്‍ഡിംഗ് (ലീസ് ആന്‍റ് റെന്റ് കണ്‍ട്രോള്‍) ആക്ട്, 1965) സമഗ്രമായ ഭേദഗതിക്ക് കേരളസര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+