വ്യാജമദ്യം കഴിച്ച് നാലുപേര്‍ ആശുപത്രിയില്‍
കോട്ടയം: വ്യാജമദ്യം കഴിച്ച് അവശരായ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി കോട്ടയം ഗാന്ധിനഗറിലെ കടുംതുരുത്തിയിലാണ് സംഭവം. ഷാപ്പില്‍ വെച്ച് വിഷാംശം കലര്‍ന്ന കള്ളു കുടിച്ചതിനെത്തുടര്‍ന്നാണ് നാലുപേരും അവശനിലയിലായത്.
രണ്ടു പേരെ കോട്ടയം മെഡിക്കല്‍കോളേജിലും മറ്റു രണ്ടുപേരെ കല്ലറയിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
കല്ലറ സ്വദേശികളായ പെരുംതുരുത്ത് ഉടിയന്‍തറയില്‍ കുട്ടപ്പന്‍ (38), ആശാരിപ്പറമ്പ് കുഞ്ഞുമണി (46) എന്നിവരാണ് മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. കുട്ടപ്പന്റെ നില ഗുരുതരമാണ്. കുന്നും പറമ്പിലെ ശ്രീധരന്‍ (42), കുട്ടി (56) എന്നിവരെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
കുട്ടപ്പന് കൃത്രിമശ്വാസോച്ഛ്വാസം നല്‍കിവരികയാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. കടുത്തുരുത്തി പോലീസ് ആശുപത്രിയിലെത്തി മൊഴി ശേഖരിച്ചു.












Click it and Unblock the Notifications