ഫിജിയില്‍ സൈനികഭരണം രണ്ടു വര്‍ഷം നീണ്ടേക്കും
സുവ: അട്ടിമറിക്കാര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നീട്ടികൊണ്ടുപോവുകയാണെങ്കില്‍ സൈനികഭരണം രണ്ടു വര്‍ഷം നിലനിര്‍ത്തിയേക്കുമെന്ന് ഫിജിയിലെ സൈനികഭരണകൂടം പറഞ്ഞു.
ആവശ്യമായി വരികയാണെങ്കില്‍ രണ്ടു വര്‍ഷം ഭരണം നീട്ടികൊണ്ടുപോവുന്നതിന് ഞങ്ങള്‍ തയ്യാറെടുത്തുവരികയാണ് സൈനിക വക്താവ് ഫിലിപ്പോ താരാകിനികിനി പറഞ്ഞു.
മൂന്ന് മാസം മാത്രമേ ഭരണത്തില്‍ തുടരുകയുള്ളൂവെന്ന് നേരത്തെ സൈന്യം പറഞ്ഞിരുന്നു. രണ്ടുവര്‍ഷത്തിനു ശേഷം തെരഞ്ഞെടുപ്പ് നടത്താന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനായി ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നുമായിരുന്നു നേരത്തെയുള്ള ധാരണ.
ഞായറാഴ്ച്ച ജോര്‍ജ് സ്പെയിറ്റുമായി സൈന്യം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
അതേ സമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടും വരെ ബന്ദികളില്‍ ആരെയും ഇനി മോചിപ്പിക്കില്ലെന്ന് സ്പെയിറ്റിന്റെ സംഘം പറഞ്ഞു. ഞായറാഴ്ച്ച സ്ത്രീകളായ നാല് ബന്ദികളെ അട്ടിമറിക്കാര്‍ മോചിപ്പിച്ചിരുന്നു.
ഫിജിയിലെ പ്രാദേശികവംശജരുടെ സര്‍ക്കാര്‍ രൂപീകരിക്കപ്പെടും വരെ ബന്ദികള്‍ക്ക് മോചനമില്ലെന്നും അട്ടിമറിക്കാരുടെ വക്താവ് പറഞ്ഞു.












Click it and Unblock the Notifications