ശ്രീലങ്കന്‍ കപ്പല്‍ പുലികള്‍ ആക്രമിച്ചു; എട്ട് മരണം
കൊളംബോ: ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ഒരു ശ്രീലങ്കന്‍ കപ്പലിനെ തമിഴ് പുലികള്‍ ആക്രമിച്ച് നശിപ്പിച്ചു. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.
വടക്കന്‍ ജാഫ്നയിലേക്ക് പോകുന്ന കപ്പലിനു നേരെ 26ാം തീയതി തിങ്കളാഴ്ച്ച രാവിലെയാണ് എല്‍.ടി.ടി.ഇയുടെ ആത്മഹത്യാ സംഘം ആക്രമണം നടത്തിയത്. ആക്രമണം മൂലം കപ്പലിന് തീപിടിച്ചു. ജാഫ്നക്കടുത്ത് പെഡ്രോ പോയിന്റിന് അടുത്തുവെച്ചാണ് സംഭവമുണ്ടായത്.
എല്‍.ടി.ടി.ഇ പോരാളികളുടെ ബോട്ടുകള്‍ കപ്പലിനെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു.
എംവി മെര്‍സിസ് ഉഹാന എന്ന കപ്പലില്‍ 28 പേരാണുണ്ടായിരുന്നത്. 21 പേര്‍ രക്ഷപ്പെട്ടുവെന്ന് സൈനിക വക്താവ് പറഞ്ഞു.












Click it and Unblock the Notifications