Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ- വിര്‍ജിന്‍ കരാര്‍ ജുലൈ അഞ്ചിന് നിലവില്‍ വരും

ദില്ലി: വിര്‍ജിനും എയര്‍ ഇന്ത്യയും തമ്മിലുളള കരാര്‍ പ്രകാരം ഇന്ത്യയും ലണ്ടനും തമ്മിലുള്ള വിമാന സര്‍വീസ് ജുലൈ അഞ്ചിന് തുടങ്ങും. കരാര്‍ നിലവില്‍ വരുന്നതോടെ എയര്‍ ഇന്ത്യയും വിര്‍ജിനും ചേര്‍ന്ന് ആഴ്ചയില്‍ ആറ് ദില്ലി - ലണ്ടന്‍ സര്‍വീസുകള്‍ നടത്തും.

ഇപ്പോള്‍ എയര്‍ ഇന്ത്യയ്ക്ക് ദില്ലിയില്‍ നിന്ന് നാല് സര്‍വീസാണ് ഉള്ളത് -- തിങ്കള്‍, ചൊവ, ബുധന്‍, ഞായര്‍ എന്നീ ദിവസങ്ങളില്‍. വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും വിര്‍ജിന്‍ 366 സീറ്റുകളുള്ള ബോയിങ് 747-200 ല്‍ സര്‍വീസ് നടത്തും.

എയര്‍ ഇന്ത്യയുടെ ആഗോള സാന്നിദ്ധ്യം വിപുലപ്പെടുത്തുന്നതില്‍ ഉത്സുകനായ വ്യോമയാന മന്ത്രി ശരദ് യാദവാണ് വിര്‍ജിന്‍ സര്‍വീസുകള്‍ നേരത്തേ തുടങ്ങുന്നതിന് മുന്‍കൈയ്യെടുത്തത് എന്ന് എയലൈന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.

ഇന്ത്യ-യു കെ മേഖലയില്‍ എയര്‍ ഇന്ത്യ ഉപയോഗപ്പെടുത്താത്തും എന്നാല്‍ എയര്‍ ഇന്ത്യയ്ക്ക് അവകാശപ്പെട്ടതുമായ സര്‍വീസുകള്‍ വിര്‍ജിനുപയോഗപ്പെടുത്താമെന്ന കരാര്‍ കഴിഞ്ഞ ഡിസംബറിലാണ് ഒപ്പു വച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+