സ്വയംഭരണം: കേന്ദ്രതീരുമാനം പ്രധാനമന്ത്രി തിരിച്ചുവന്നശേഷം
ദില്ലി: പ്രധാനമന്ത്രി എ.ബി.വാജ്പേയി വിദേശത്തു നിന്ന് തിരിച്ചുവന്നതിനു ശേഷം കശ്മീര്‍ നിയമസഭ അംഗീകരിച്ച സ്വയംഭരണാവകാശ പ്രമേയത്തെ കുറിച്ച് കേന്ദ്രം തീരുമാനമെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി പറഞ്ഞു.
വിദേശസന്ദര്‍ശനത്തിന് പോയിരിക്കുന്ന പ്രധാനമന്ത്രി എ.ബി.വാജ്പേയി തിരിച്ചുവന്നതിനു ശേഷം മാത്രമേ കേന്ദ്രം ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കുകയുള്ളൂവെന്ന് അദ്വാനി വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരും പാര്‍ലമെന്റുമാണ്. ജമ്മു കശ്മീരിന് ഇപ്പോള്‍ തന്നെ കൂടുതല്‍ അധികാരം നല്‍കിയിട്ടുണ്ട്.
സംസ്ഥാന നിയമസഭ അംഗീകരിച്ച പ്രമേയമായതുകൊണ്ട് അതിനെ കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ലെന്ന് അദ്വാനി പറഞ്ഞു. പ്രമേയം ഇതുവരെ കേന്ദ്രത്തിന്റെ പരിഗണനക്ക് വിട്ടിട്ടില്ല. സ്വാഭാവികമായും കേന്ദ്രം അതേ കുറിച്ച് പഠിക്കുകയും തീരുമാനമെടുക്കുകയും ചെയ്യും.












Click it and Unblock the Notifications