കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറാം വയസ്സില്‍ കമ്പ്യൂട്ടര്‍ പരീക്ഷ വിജയിച്ച പെണ്‍കുട്ടി ഗിന്നസ് ബുക്കിലേക്ക്

  • By Staff
Google Oneindia Malayalam News

മുംബൈ: ആറാം വയസ്സില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് പരീക്ഷ വിജയിച്ച പെണ്‍കുട്ടി ഗിന്നസ് ബുക്കിലേക്ക്. താനെ ജില്ലയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഭൂപിക യശ്പാല്‍ ഗൗതമാണ് ആറു വയസ്സും 11 മാസവും പ്രായമുള്ളപ്പോള്‍ മഹാരാഷ്ട്ര വൊക്കേഷണല്‍ പരീക്ഷ വിജയിച്ച് ഗിന്നസ് ബുക്കിലെത്താന്‍ കാത്തിരിക്കുന്നത്.

18 വയസ്സിനുമുകളിലുള്ളവര്‍ക്ക് നടത്തുന്ന പരീക്ഷയില്‍ പ്രത്യേകവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയായിരുന്ന ഭൂപിക പരീക്ഷ പാസ്സായത്. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 11 പേപ്പറുകള്‍... സി++, യൂനിക്സ്, ഫോക്സ്പ്രോ, ലോട്ടസ്, വേര്‍ഡ്സ്റാര്‍ എന്നിവയിലുള്ള പരീക്ഷകള്‍ക്കു പുറമെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ആര്‍ക്കിടെക്ച്ചര്‍, സിസ്റം അനാലിസിസ് എന്നീ മേഖലയില്‍ നിന്നും ചോദ്യങ്ങള്‍... 99-ല്‍ നടത്തിയ പരീക്ഷ ഭൂപിക പാസ്സായത് ഫസ്റ് ക്ലാസ്സോടു കൂടി... 65 ശതമാനം മാര്‍ക്ക്!!

മൂന്നാം വയസ്സില്‍ തന്നെ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ കമ്പ്യൂര്‍ട്ടര്‍ വിസ് കിഡ് ആയ ഭൂപിക ഇപ്പോള്‍ ഗിന്നസ് ബുക്ക് അധികാരികളുടെ പച്ചക്കൊടി കാത്തിരിക്കുകയാണ്. ഈയിനത്തില്‍ ഇപ്പോഴുള്ള റിക്കാര്‍ഡ് ബ്രിട്ടനിലുള്ള സോണാലി പാണ്ഡ്യ എന്ന കുട്ടിക്കാണ്. എട്ടു വയസ്സും രണ്ടു മാസവും പ്രായമുള്ളപ്പോഴായിരുന്നു സോണാലി ഈ നേട്ടം കൈവരിച്ചത്.

രണ്ടു വയസ്സും 11 മാസവും പ്രായമുള്ളപ്പോള്‍ ആപ്ടെക്ക് ട്രെയിനിംഗ് സെന്റര്‍ നടത്തിയ ഡി.ടി.പി. ഓപ്പറേഷന്‍ കോഴ്സ് ഭൂപിക വിജയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഗിന്നസ് ബുക്ക് അധികാരികള്‍ ഭൂപികയുടെ അവകാശവാദം തള്ളിക്കളഞ്ഞു. ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തന്നെ പരീക്ഷ വിജയിച്ച ഭൂപികയെ ഗിന്നസ് ബുക്കില്‍ ചേര്‍ക്കാനുള്ള ഉദ്യമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അച്ഛന്‍ യശ്പാല്‍ ഗൗതം.

മഹാരാഷ്ട്ര സര്‍ക്കാരിനെ ഭൂപികയുടെ കഴിവിനെക്കുറിച്ച് ബോധ്യമാക്കാന്‍ താന്‍ വളരെയേറെ വിഷമിച്ചിരുന്നുവെന്ന് ഗൗതം പറഞ്ഞു. എന്നാല്‍ ഭൂപിക മുമ്പ് കരസ്ഥമാക്കിയ നേട്ടങ്ങള്‍ വിശദമായി പഠിച്ച ശേഷം പരീക്ഷാ അധികൃതര്‍ സമ്മതം മൂളി. 1999 ജൂലൈയിലാണ് ഭൂപിക പരീക്ഷക്കിരുന്നത്. അന്ന് അവളുടെ പ്രായം അഞ്ചു വയസ്സും 11 മാസവും. 2000 ജൂലൈ ഏഴിനാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X