ക്രൈസ്തവ ദേവാലയങ്ങള്‍ക്കുനേരെ വീണ്ടും ആക്രമണം
ദില്ലി: ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമം തടയുമെന്ന് റോമില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി മാര്‍പ്പാപ്പക്ക് ഉറപ്പുനല്‍കുന്നതിനിടയില്‍ വിവിധ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കുമെതിരെ വീണ്ടും ആക്രമണം.
ഹൈദരാബാദിലെ ഒരു സെമിത്തേരിയിലെ രണ്ടു ശവക്കല്ലറകള്‍ കേടു വരുത്തിയതായി കാണപ്പെട്ടു. ഗുണ്ടൂരില്‍ ഒരു ദേവാലയത്തില്‍ ബോംബ് സ്ഫോടനം ഉണ്ടായതിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച കര്‍ഫ്യൂവിനിടയിലാണ് ഈ അതിക്രമം നടന്നത്.
മഹാരാഷ്ട്രയിലെ യവത്മല്‍ ജില്ലയിലെ പുസാദില്‍ ഒരു റോമന്‍ കത്തോലിക്ക് ദേവാലയത്തിന് നേരെയാണ് മറ്റൊരാക്രമണം. ഒരു സംഘം അക്രമികള്‍ ശനിയാഴ്ച രാത്രി ദേവാലയത്തില്‍ കടന്ന് വാഷ്ബേസിനുകളും, ജനലുകളും മറ്റു സാധനങ്ങളും കേടുവരുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications