കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വയംഭരണാവകാശപ്രമേയത്തിനെതിരെ കശ്മീര്‍ സംഘടനകള്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിന് സ്വയം ഭരണാധികാരം നല്‍കുന്ന പ്രമേയം സംസ്ഥാന നിയമസഭ അംഗീകരിച്ചതില്‍ നിരവധി കശ്മീര്‍ പണ്ഡിറ്റ് സംഘടനകള്‍ പ്രതിഷേധിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമായി അവര്‍ ജൂണ്‍ 26-നെ വിശേഷിപ്പിച്ചു. ജൂണ്‍ 26-നാണ് ഈ പ്രമേയം ജമ്മുകശ്മീര്‍ നിയമസഭ പാസ്സാക്കിയത്.

പ്രമേയം പാസ്സാക്കിയത് സംസ്ഥാനത്തെ ജനങ്ങളോട് ചെയ്ത വഞ്ചനയാണെന്ന് സംഘടനകള്‍ ആരോപിച്ചു. ജമ്മുക്കാരും ലഡാക്കുകാരും കശ്മീരി പണ്ഡിറ്റുകളും മുസ്ലിംകളും ഉള്‍പ്പെടെ സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും പ്രമേയത്തിനെതിരാണെന്ന് അവര്‍ പറഞ്ഞു.

ഈ പ്രമേയം സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കില്ല. വിഘടനസ്വഭാവം പ്രകടിപ്പിക്കുന്നതായതിനാല്‍ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും വലിയൊരു ഭീഷണിയാണ് പ്രമേയം, പരുണ്‍ കശ്മീര്‍ എന്ന സംഘടനയുടെ ഭാരവാഹി യുവരാജ് റാണ ചൂണ്ടിക്കാട്ടി.

പ്രമേയം പാസ്സാക്കിയതിലൂടെ ഫാറൂഖ് അബ്ദുള്ള സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് തെളിഞ്ഞതായി കശ്മീര്‍ പണ്ഡിറ്റ് അഭയാര്‍ത്ഥി സംഘടനയുടെ നേതാവ് സുരീന്ദര്‍ ഖേര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X