ഭീകരവാദത്തിനെതിരെ സംയുക്ത പ്രവര്‍ത്തക സമിതി
ദില്ലി: അന്തര്‍ദേശീയ ഭീകരവാദത്തെ നേരിടാനായി ഇന്ത്യ വിവിധ രാജ്യങ്ങളോടൊത്ത് ചേര്‍ന്ന് സംയുക്ത പ്രവര്‍ത്തക സമിതികള്‍ രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി പറഞ്ഞു.
ബ്രിട്ടന്‍, ഇസ്രായേല്‍. ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൂടാതെ സമാന ചിന്താഗതിയുള്ള മറ്റു രാജ്യങ്ങളുമായും ചേര്‍ന്നാണ് സംയുക്ത പ്രവര്‍ത്തക സമിതികള്‍ രൂപീകരിക്കുക. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അദ്വാനി പറഞ്ഞു.
ബ്രിട്ടന്‍, ഇസ്രായേല്‍. ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം തിരിച്ചെത്തിയ അദ്വാനി വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
സംയുക്ത പ്രവര്‍ത്തക സമിതിയെ കുറിച്ചുള്ള ഇന്ത്യയുടെ നിര്‍ദേശത്തോട് വളരെഅനുകൂലമായ പ്രതികരണമാണ് ഇസ്രായേലില്‍ നിന്നുമുണ്ടായത്. സാങ്കേതികരംഗത്തും ഇന്റലിജന്‍സ് രംഗത്തും ഇരുരാജ്യങ്ങളും സഹകരണത്തിന് ശ്രമിക്കും.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ യു.എന്നില്‍ ഇന്ത്യ അവതരിപ്പിക്കാന്‍ പോകുന്ന പ്രമേയത്തെ അനുകൂലിക്കുമെന്ന് ഫ്രാന്‍സ് സമ്മതിച്ചിട്ടുണ്ട്. ഭീകരവാദത്തിന് ഫണ്ട് നല്‍കുന്നതിനെതിരെ ഫ്രാന്‍സ് അവതരിപ്പിക്കുന്ന പ്രമേയത്തെ ഇന്ത്യയും പിന്തുണക്കും.
ഭീകരവാദത്തിനെതിരെ ഇന്ത്യയും ഫ്രാന്‍സും ചേര്‍ന്ന് സംയുക്ത പ്രവര്‍ത്തക സമിതി രൂപീകരിക്കാന്‍ ധാരണയായിട്ടുണ്ട്. ഈ കരാര്‍ അന്തര്‍ദേശീയ സമൂഹത്തിന് ഭീകരവാദത്തിനെതിരായ സന്ദേശമായിരിക്കും. അദ്വാനി പറഞ്ഞു.
നാല് ദിവസം ഇസ്രയേലിലും രണ്ട് ദിവസം ഫ്രാന്‍സിലും നാല് ദിവസം ചൈനയിലുമായാണ് ആഭ്യന്തരമന്ത്രി സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനം തൃപ്തികരമായിരുന്നുവെന്ന് അദ്വാനി പറഞ്ഞു.












Click it and Unblock the Notifications