പാലക്കാട്ട് വാനും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
പാലക്കാട്: പാലക്കാടിനടുത്തുള്ള കഞ്ഞികോടുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഏഴ്് പേര്‍ക്ക് പരിക്കേറ്റു.
ചൊവാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിക്ക് ഒരു ടെമ്പോ വാനും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വാന്‍ ഡ്രൈവറായ രാജുവര്‍ഗീസ്, യാത്രക്കാരായ രാജ്കുമാര്‍, ബാലന്‍ എന്നിവരാണ് മരിച്ചത്. രാജു വര്‍ഗീസ് ചാലക്കുടി സ്വദേശിയാണ്. മറ്റു രണ്ടു പേരും കോയമ്പത്തൂര്‍ സ്വദേശികളും.
അങ്കമാലിക്കാരനായ ബൈജു, കോയമ്പത്തൂരുകാരായ രാജേന്ദ്രന്‍, കണ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോയമ്പത്തൂരില്‍ നിന്നും ഫോട്ടോസ്റ്റാറ്റ് മെഷീന്‍ വാങ്ങി എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു വാനിലെ യാത്രക്കാര്‍.












Click it and Unblock the Notifications