കേരളത്തില്‍ തൊഴില്‍രഹിതരുടെ എണ്ണം 37,84,268
തിരുവനന്തപുരം: കേരളത്തില്‍ തൊഴിലില്ലാത്തവരായി 37,84,268 പേരുണ്ടെന്ന് തൊഴില്‍ മന്ത്രി വി.പി.രാമകൃഷ്ണപിള്ള നിയമസഭയില്‍ പറഞ്ഞു.
ചെര്‍ക്കളം അബ്ദുള്ള, കെ. കുട്ടി അഹമ്മദ്കുട്ടി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
77,052 പേര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കിയതായി മന്ത്രി പറഞ്ഞു. നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 31,08,376 തൊഴില്‍രഹിതരുണ്ടായിരുന്നു. ഇവരില്‍ 14,37,348 പേര്‍ പുരുഷന്‍മാരും 16,71,028 പേര്‍ സ്ത്രീകളുമാണ്.












Click it and Unblock the Notifications