ജൂലൈ 10-ന് റേഷന്‍ കടകള്‍ അടച്ചിടും
തിരുവനന്തപുരം: റേഷന്‍ സാധനങ്ങളുടെ വിലവര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ച് ജൂലൈ 10-ന് കേരളത്തിലെ എല്ലാ റേഷന്‍കടകളും അടച്ചിടും.
സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രകടനവും ധര്‍ണയും നടത്തുമെന്ന് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.വി. ബഷീര്‍ പറഞ്ഞു.
ഏപ്രില്‍ ഒന്നുമുതല്‍ റേഷന്‍ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചതോടെ കേരളത്തിലെ റേഷന്‍കടകളില്‍ വില്‍പന ഗണ്യമായി കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ റേഷന്‍സാധനങ്ങളുടെ വിലയും പുറത്തെ കടകളിലെ വിലയും തമ്മില്‍ കാര്യമായ അന്തരമില്ല.
കേന്ദ്രത്തിന്റെ വിലവര്‍ധനയെ നേരിടാന്‍ റേഷന്‍ അരിക്ക് ഇപ്പോഴുള്ള 150 കോടി രൂപ സബ്സിഡി 350 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് ബഷീര്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റേഷന്‍കടകളിലെ വില്‍പന വര്‍ധിക്കാനും പുറത്തെ കടകളിലേക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ വില്‍ക്കാനും ഇതുപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലും ആന്ധ്രപ്രദേശിലും തമിഴ്നാടിലും യഥാക്രമം 550, 420, 330 കോടി രൂപയാണ് സബ്സിഡിയെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications