ഹൃദ്രോഗികള്‍ക്ക് പ്രത്യേക ചികിത്സാ പദ്ധതി
കോഴിക്കോട്: പ്രതിഫലത്തിന്റെ പകുതി മാത്രം വാങ്ങി ചെറുവണ്ണൂരിലെ കോയാസ് ഹോസ്പിറ്റലില്‍ ഹൃദ്രോഗികള്‍ക്ക് ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്നു. ശസ്ത്രക്രിയക്കെത്തുന്നവര്‍ക്ക് മടക്കയാത്രക്കുള്ള സൗജന്യ വിമാനടിക്കറ്റും താമസസൗകര്യവും ഭക്ഷണവും നല്‍കുകയും ചെയ്യും.
കോവൈ മെഡിക്കല്‍ സെന്റര്‍ ആന്റ് ഹോസ്പിറ്റലുമായി ചേര്‍ന്നാണ് കോയാസ് ഹോസ്പിറ്റല്‍ ഹൃദ്രോഗികള്‍ക്കായി ഈ സൗജന്യ പദ്ധതി ഒരുക്കിയിരിക്കുന്നത്.
ഈ പദ്ധതിയനുസരിച്ച് അടുത്തു തന്നെ അഞ്ച് പേര്‍ക്ക് ഹൃദയ ശസ്ത്രക്രിയ ചെയ്യും.
കോയാസ് ഹോസ്പിറ്റലും കോവൈ മെഡിക്കല്‍ സെന്ററും ചേര്‍ന്ന് 200 പേരെ സൗജന്യമായി വൈദ്യ പരിശോധന നടത്തുമെന്ന് കോയാ ഹോസ്പിറ്റലിലെ ഡോക്ടര്‍ എം.എ. കോയയും കോവൈ മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ വി.രമേഷും അറിയിച്ചു. ഇവരില്‍ ശസ്ത്രക്രിയ വേണ്ടവര്‍ക്ക് പകുതി പ്രതിഫലം മാത്രം വാങ്ങി ചികിത്സ നല്‍കും.
ശസ്ത്രക്രിയക്ക് വിധേയമാവുന്നയാള്‍ക്കു പുറമൈ കൂടെയുള്ള ഒരാള്‍ക്കു കൂടി മടക്കയാത്രക്കുള്ള സൗജന്യ വിമാന ടിക്കറ്റും താമസസൗകര്യവും ഭക്ഷണവും സൗജന്യമായി നല്‍കും.












Click it and Unblock the Notifications