സി.പി.എം ജോസഫ് ഗ്രൂപ്പിന്റെ ചെറിയേട്ടനായെന്ന് പി.ടി.തോമസ്
കോഴിക്കോട്: പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കുന്നതിനെ കുറിച്ചുള്ള വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫിന്റെ തീരുമാനം അപ്പടി അംഗീകരിക്കുന്നതിലൂടെ ഇടതുമുന്നണിയിലെ വല്യേട്ടനായ സി.പി.എം കേരള കോണ്‍ഗ്രസി(ജോസഫ്)ന്റെ ചെറിയേട്ടനായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസ് പറഞ്ഞു.
86ല്‍ പ്രീഡിഗ്രി ബോര്‍ഡിനെതിരെ എല്‍.ഡി.എഫ് 41 ദിവസത്തെ സമരം നടത്തിയിട്ടുണ്ട്. അന്ന് എല്‍.ഡി.എഫ് അഴിമതി വിരുദ്ധ കമ്മീഷനെ സമീപിച്ചിട്ടില്ലയെന്നിരിക്കെ പ്രതിപക്ഷം ലോകായുക്തിന് പരാതി നല്‍കണമെന്ന് നായനാര്‍ പറയുന്നതില്‍ ഒരു ന്യായവുമില്ല- പി.ടി.തോമസ് പറഞ്ഞു.
ഒരു ജുഡീഷ്യല്‍ കമ്മീഷന്റെ മുമ്പാകെ അഴിമതി നടത്തിയെന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്ന് തോമസ് വ്യക്തമാക്കി. തന്റെ അറിവില്‍ ആരും അഴിമതി നടത്തിയിട്ടില്ലെന്നാണ് പി.ജെ.ജോസഫ് പറഞ്ഞത്. മന്ത്രിയുടെ അറിവില്‍ പെടാതെ വകുപ്പില്‍ ആരാണ് അഴിമതി നടത്തുന്നതെന്ന് വ്യക്തമാക്കണം.












Click it and Unblock the Notifications