അമേരിക്കന്‍ സന്ദര്‍ശനത്തിന് വാജ്പേയിക്ക് ക്ഷണം
വാര്‍സോ: പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അമേരിക്ക സന്ദര്‍ശിക്കാനുള്ള ക്ഷണം യു എസ് സ്റേറ്റ് സെക്രട്ടറി മാഡലീന്‍ ആല്‍ബ്രൈറ്റ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഹിന് കൈമാറി. ഇരു കൂട്ടര്‍ക്കും യോജിച്ച ഒരു തീയതി ഇനി അറിയിക്കുന്നതാണ്.
എന്നാല്‍ വാജ്പേയിയുടെ അമേരിക്കന്‍ സന്ദര്‍ശനം മിക്കവാറും സെപ്തംബര്‍ പകുതിയോടെ ഉണ്ടാകും എന്ന് അമേരിക്കയിലെ ഇന്ത്യന്‍ അമ്പാസഡര്‍ നരേശ് ചന്ദ്ര പറഞ്ഞു. മഡലീന്‍ ആല്‍ബ്രൈറ്റും ജസ്വന്ത് സിംഹും അവരുടെ സംഘങ്ങളോടൊപ്പം വാര്‍സോവിലെ ഷെറാട്ടന്‍ ഹോട്ടലില്‍ ചര്‍ച്ച നടത്തി. ജസ്വന്തിനെ ഊഷ്മളമായി ആലിംഗനം ചെയ്തുകൊണ്ടാണ് മഡലീന്‍ സ്വാഗതം ചെയ്തത്.
വാര്‍സോവിലെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ 70 രാജ്യങ്ങളിലെ വിദേശ മന്ത്രിമാര്‍ എത്തിയിരുന്നെങ്കിലും മറ്റു അഭിമുഖ സംഭാഷണത്തിനൊന്നും മഡലീന്‍ അനുമതി കൊടുത്തില്ല. ചൈന, കൊറിയ, ഇറാന്‍, ശ്രീ ലങ്ക എന്നീ രാജ്യങ്ങളിലെ ഇരു നേതാക്കളുടേയും സന്ദര്‍ശനം ചര്‍ച്ചാ വിഷയമായി.












Click it and Unblock the Notifications