ശ്രീലങ്കയില്‍ സമാധാനദൗത്യവുമായി നോര്‍വെ വീണ്ടും
കൊളംബോ: ശ്രീലങ്കയിലെ വംശീയയുദ്ധം അവസാനിപ്പിക്കാന്‍ സമാധാനദൗത്യവുമായി നോര്‍വേ പ്രതിനിധി എറിക് സോള്‍ഹെം കൊളംബോയില്‍ എത്തി. യുദ്ധത്തിന്റെ പാതയില്‍ നില്ക്കുന്ന എല്‍.ടി.ടി.ഇ-യെ സംഭാഷണത്തിനെത്തിക്കുകയെന്നതാണ് സോള്‍ഹെം ദൗത്യത്തിന്റെ പ്രധാന ഉദ്ദേശ്യം.
ശ്രീലങ്കന്‍ സര്‍ക്കാരുമായും പ്രധാനപ്രതിപക്ഷമായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുമായും ചര്‍ച്ചകള്‍ നടത്തുന്ന സോള്‍ഹെം ഒരു സമാധാന പദ്ധതി രൂപപ്പെടുത്തുന്നതില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് നയതന്ത്രജ്ഞര്‍.
അതേസമയം സോള്‍ഹെം കൊളംബോയിലെത്തുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് ഒരു നോര്‍വെ ജീവകാരുണ്യ ഏജന്‍സിയുടെ ഓഫീസിനുനേരെ അഞ്ജാതരായ അക്രമികള്‍ ബോംബെറിഞ്ഞു. അക്രമം നടന്നത് പുലര്‍ച്ചെയായതിനാല്‍ ആര്‍ക്കും പരിക്കില്ല. നോര്‍വെ സമാധാനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്ന് കരുതുന്നു.
ശ്രീലങ്കന്‍ സര്‍ക്കാരും എല്‍.ടി.ടി.ഇയും തമ്മിലുള്ള സംഭാഷണത്തിന് വേദിയൊരുക്കാമെന്ന് നോര്‍വെ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മെയില്‍ സൈന്യവും പുലികളും തമ്മില്‍ വടക്കന്‍ ജാഫ്നയില്‍ പോരാട്ടം രൂക്ഷമായപ്പോള്‍ സോള്‍ഹെം ശ്രീലങ്കയില്‍ വന്നിരുന്നു. പ്രശ്നത്തില്‍ സമാധാനപരമായ പരിഹാരത്തിന് വിദൂരസാധ്യത മാത്രമേ ഉള്ളൂവെന്ന് അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.