Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൈസ്തവപീഡനം തടയുമെന്ന് വാജ്പേയി മാര്‍പ്പാപ്പക്ക് ഉറപ്പു നല്‍കി

റോം: ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ തടയാന്‍ തന്റെ ഗവണ്‍മെന്റ് സാധ്യമായ എല്ലാ നടപടികളുമെടുക്കുമെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി മാര്‍പ്പാപ്പ ജോണ്‍ പോള്‍ രണ്ടാമന് ഉറപ്പു നല്‍കി.

മാര്‍പ്പാപ്പയുമായി നടത്തിയ 15 മിനിറ്റ് നീണ്ട സംഭാഷണത്തിലാണ് വാജ്പേയി ഈ ഉറപ്പു നല്‍കിയത്. ക്രൈസ്തവര്‍ക്കും ക്രൈസ്തവസ്ഥാപനങ്ങള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ബോധവാന്മാരാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടുപിടിച്ച് ശിക്ഷിക്കാനും ഭാവിയില്‍ ഇത്തരം നടപടികള്‍ ഉണ്ടാകാതിരിക്കാനും സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും, വാജ്പേയി പറഞ്ഞു.

ഓരോ സംസ്ഥാനത്തെ ക്രമസമാധാനനിയന്ത്രണം അതാതു സംസ്ഥാനങ്ങളുടെ അധികാരപരിധിയിലാണെങ്കിലും ന്യൂനപക്ഷസമുദായങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് സമുദായസൗഹാര്‍ദ്ദം നിലനില്‍ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകളുമായി ബന്ധപ്പെട്ടുവരികയാണെന്നും വാജ്പേയി പറഞ്ഞു.

വാജ്പേയിയെ അനുഗമിക്കുന്ന ഉന്നതതലസംഘവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+