Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ - ഇറ്റലി വിവരസാങ്കേതികവിദ്യാ പദ്ധതി നിലവില്‍

ദില്ലി: 2005 ാമാണ്ടോടെ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള വിവരസാങ്കേതികവിദ്യാ വ്യാപാരം 50 കോടി ഡോളര്‍ വിലമതിക്കുന്ന ഒന്നാക്കി മാറ്റാന്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ കമ്പനീസ് (നാസ്കോം) ജൂണ്‍ 26 തിങ്കളാഴ്ച പദ്ധതി കൊണ്ടുവന്നു. ഇപ്പോള്‍ ഇന്ത്യയും ഇറ്റലിയും തമ്മില്‍ വര്‍ഷം 450 ലക്ഷം ഡോളറിന്റെ വ്യാപാരം നടക്കുന്നുണ്ട്.

പ്രോജക്ട് ഐ എന്‍ ഐ ടി (ഇന്തോ-ഇറ്റാലിയന്‍ ഐ ടി സഹകരണം) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വിവരസാങ്കേതികവിദ്യാ രംഗത്തെ കരാറുകള്‍ രൂപീകരിക്കുക, തന്ത്രപരമായ സംയുക്ത സംരംഭങ്ങള്‍ തുടങ്ങുക, ഒരുമിച്ചുള്ള പ്രോജക്ട് വികസനം, ഇ കോമേഴ്സ് രംഗത്തെ സഹകരണം എന്നിവ ഇതിന്റെ ലക്ഷ്യങ്ങളാണെന്ന് നാസ്കോം പ്രസിഡന്റ് ദേവാംഗ് മേത്ത പറഞ്ഞു.

പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഇറ്റലി സന്ദര്‍ശന വേളയിലാണ് ഈ പദ്ധതി ആവീഷ്കരിച്ചത്. വാര്‍ത്താവിനിമയം, ബാങ്കിങ്, വിവരസാങ്കേതികവിദ്യയിലെ നൂതന മേഖലകള്‍ എന്നിവയില്‍ ഉഭയകക്ഷി സഹകരണം വളര്‍ത്താനായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+