കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൈസ്തവപീഡനം: വിദേശപങ്ക് തള്ളിക്കളയാനാവില്ലെന്ന് അദ്വാനി

  • By Staff
Google Oneindia Malayalam News

ദില്ലി: ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ വിദേശശക്തികള്‍ക്കുള്ള പങ്ക് തള്ളിക്കളയാനാവില്ലെന്ന് ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി. അടുത്തിടെയായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെയും ആഭ്യന്തര സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയും ആഭ്യന്തരസുരക്ഷയെ സംബന്ധിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭവത്തെക്കുറിച്ച് കേന്ദ്രം അന്വേഷണം നടത്തുമെങ്കിലും പ്രധാനമായും ഇതിന്റെ ചുമതല സംസ്ഥാനസര്‍ക്കാരുകള്‍ക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ടു സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിന്റെ ഫലമായിട്ടല്ല ഈ ആക്രമണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഇടിച്ചു താഴ്ത്താന്‍ ഏതെങ്കിലും ഇന്ത്യാവിരുദ്ധ വിദേശശക്തിക്ക് സംഭവത്തിലുള്ള പങ്ക് തള്ളിക്കളയാനാവില്ല.

ക്രൈസ്തവദേവാലയങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെയും അദ്വാനി അപലപിച്ചു. സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ മുമ്പ് ഇത്തരം ആക്രമണങ്ങളുണ്ടായിട്ടില്ലെന്നും സത്യം പുറത്തുകൊണ്ടുവരാന്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര സുരക്ഷയെക്കുറിച്ച് ആഗസ്തില്‍ നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിന്റെ മുന്നോടിയായാണ് ഒരു ദിവസത്തെ യോഗം കൂടിയത്. മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഭീകരവാദവും വര്‍ഗീയതയും ചര്‍ച്ചാവിഷയമായിരിക്കും. പ്രധാനമന്ത്രി എ.ബി. വാജ്പേയിയാണ് മുഖ്യമന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X