കശ്മീര്‍ സ്വയംഭരണ പ്രമേയം ബി ജെ പി തള്ളിക്കളയും
ചെന്നൈ: ജമ്മു കശ്മീര്‍ നിയമസഭ പാസാക്കിയ സ്വയംഭരണ പ്രമേയം ബി ജെ പി തള്ളിക്കളയുമെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി വെങ്കയ്യ നായിഡു ജൂണ്‍ 28 ബുധനാഴ്ച അറിയിച്ചു. പ്രമേയം രാജ്യ താല്‍പര്യങ്ങള്‍ക്കെതിരാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും ഈ പ്രമയത്തെ എതിര്‍ത്തിട്ടുണ്ട് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരില്‍ 1953 ക്ക് മുന്‍പുണ്ടായിരുന്ന സ്ഥിതിയിലേക്ക് തിരിച്ചു പോകാന്‍ ബി ജെ പി അനുവദിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ സുപ്രീം കോടതിക്കോ ഇലക്ഷന്‍ കമ്മീഷനോ കംപ്ട്രാളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യക്കോ കസ്റ്റംസ്, എക്സൈസ് വകുപ്പുകള്‍ക്കോ സംസ്ഥാനത്തിന് മേല്‍ യാതൊരു നിയന്ത്രണവുമില്ലെന്ന സ്ഥിതി വരും.
ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേയും പോലെ സാമ്പത്തികമായും സാമൂഹ്യമായും വികസിക്കാനുള്ള എല്ലാ സാഹചര്യവും ജമ്മു കശ്മീരിനുമുണ്ട് എന്ന് വെങ്കയ്യ നായിഡു പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് അധികം കേന്ദ്ര ധനസഹായവും കശ്മീരിന് ലഭിക്കുന്നുണ്ട്.












Click it and Unblock the Notifications