ശബരിമലയുടെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍
തിരുവനന്തപുരം: ശബരിമലയുടെ വികസനത്തിന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് വനം വകുപ്പ് മന്ത്രി സി.കെ. നാണു നിയമസഭയില്‍ പറഞ്ഞു.
തിരക്കൊഴിവാക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യം നടപ്പില്‍ വരുത്തുക. ഇതിനായി റോഡ് വീതി കൂട്ടുകയും മറ്റും ചെയ്യും.
നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ പലതും നടപ്പിലാക്കും. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. തീര്‍ഥാടകര്‍ക്ക് വിശ്രമസൗകര്യങ്ങള്‍ വേണമെന്നതു കൂടി കണക്കാക്കിയാവും ഈ നിര്‍ദേശം പരിഗണിക്കുക.
എം.പി.വര്‍ഗീസ്, പി.രാഘവന്‍, വി.കെ.ചന്ദ്രന്‍, പി.കെ.കുമാരന്‍, രാജു എബ്രഹാം എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications