Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എന്‍.ആര്‍.ഐ. പദ്ധതി തുടങ്ങി

കോഴിക്കോട്: സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് അതിന്റെ എന്‍.ആര്‍.ഐ. അക്കൗണ്ടുകള്‍ ആരംഭിച്ചു. ഭാരതീയ റിസര്‍വ് ബാങ്കിന്റെ റീജണല്‍ ഡയറക്ടര്‍ എം. യേശുദാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഉഷാ ടൈറ്റസ് അധ്യക്ഷയായിരുന്നു.

കേരളത്തിലെ അഞ്ചു വടക്കന്‍ ജില്ലകളിലായി 172 ബ്രാഞ്ചുകള്‍ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിനുണ്ട്. എന്‍.ആര്‍.ഐ. പദ്ധതി തുടങ്ങിയതോടെ ഗ്രാമീണജനതയെ സഹായിക്കുന്ന ബാങ്കിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.

760 കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്കിന്റെ വായ്പാ-നിക്ഷേപാനുപാതം 115 ശതമാനമാണ്. പ്രവര്‍ത്തനരഹിതമായ നിക്ഷേപങ്ങള്‍ 2.6 ശതമാനം മാത്രമേയുള്ളൂവെന്ന ബാങ്ക് ചെയര്‍മാന്‍ ആര്‍. പ്രഭ പറഞ്ഞു.

കേരളത്തിലെ ബാങ്കുകളിലെ ആകെ നിക്ഷേപമായ 36,000 കോടി രൂപയില്‍ 16,000 കോടി രൂപയും വിദേശ ഇന്ത്യക്കാരില്‍ നിന്നാണ് വരുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് യേശുദാസന്‍ പറഞ്ഞു. ഇതില്‍ 17,000 കോടി രൂപയും വായ്പയായി വിതരണം ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+