Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിയന്തിരാവസ്ഥ: കരുണാകരന്‍ മാപ്പുപറയണമെന്ന് ശ്രീധരന്‍പിള്ള

കോട്ടയം: അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ ന്യായീകരിച്ച കോണ്‍ഗ്രസ് നേതാവ് കരുണാകരന്റെ നടപടിയെ കേരള ബി.ജെ.പി. വൈസ് പ്രസിഡണ്ട് പി.എസ്. ശ്രീധരന്‍പിള്ള വിമര്‍ശിച്ചു. പരാമര്‍ശത്തെ സംബന്ധിച്ച് കരുണാകരന്‍ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അടിയന്തിരാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആ കാലഘട്ടത്തില്‍ പോലീസിന്റെ മര്‍ദ്ദനം മൂലം 26 പേരാണ് സംസ്ഥാനത്ത് മരിച്ചത്, ശ്രീധരന്‍ പിള്ള പറഞ്ഞു.

സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ ഫാസിസ്റ് ഭരണത്തെ എതിര്‍ക്കാന്‍ പ്രതിപക്ഷകക്ഷികള്‍ ഒന്നുചേരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇടതുമുന്നണി ഭരണകാലഘട്ടത്തിലാണ് കേരളം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനവും ആത്മഹത്യയില്‍ ഒന്നാം സ്ഥാനവും നേടിയതെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+