പുതിയ കമ്യൂണിസം, പുതിയ ജന്മിത്തം
ഇന്ത്യയിലെ ഏറ്റവും മുഴുത്ത വിപ്ലവപ്രസ്ഥാനമായ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ പുതിയ ഘട്ടമാണ് ഈ കണ്ണൂര്‍ വര്‍ത്തമാനത്തില്‍ തെളിയുന്നത്. മുതലാളിത്തത്തിന്റെ പിടിയില്‍ നിന്ന് പട്ടിണിക്കാരെയും പാവങ്ങളെയും തൊഴിലാളികളെയും കര്‍ഷകരെയും വിപ്ലവത്തിലൂടെ മോചിപ്പിച്ച് സമത്വസുന്ദര സോഷ്യലിസ്റ്റ് സ്വര്‍ഗ്ഗരാജ്യത്തിലേക്ക് കൈപിടിച്ചു നയിക്കാന്‍ തിരുപ്പിറവി എടുത്ത മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച. രാജ്യത്ത് വിപ്ലവം പൂര്‍ത്തിയായിക്കഴിഞ്ഞു. മുതലാളിത്തത്തിന്റെയും ബൂര്‍ഷ്വാസിയുടേയും തല തകര്‍ത്തു. സോഷ്യലിസം രാജ്യത്തെമ്പാടും നടമാടുകയാണ് . തൊഴിലാളിയില്ല, മുതലാളിയില്ല. എല്ലാവരും ഒരു പോലെ. തൊഴിലില്ലായ്മയില്ല, പട്ടിണിയില്ല. നമ്മളു കൊയ്തിരുന്ന വയലെല്ലാം നമ്മുടേതായി. അങ്ങനെ സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍ പൂര്‍ണ്ണമായി കൈവരിച്ചു കഴിഞ്ഞാല്‍ പിന്നെ പാര്‍ട്ടി എന്താണ് ചെയ്യേണ്ടത്. സ്വന്തം പ്രജകളുടെ ജീവിതം കൂടുതല്‍ ഉല്ലാസകരമാക്കുവാന്‍ എന്തെങ്കിലും വഴികള്‍ കണ്ടു പിടിക്കുക. അതിനാണ് മലയാളം ചാനല്‍ എന്ന പേരില്‍ പുതിയ ടി. വി ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചതും തുടങ്ങുന്നതും. അതുകൊണ്ട് മാത്രമായില്ല. കുഞ്ഞുകുട്ടി പരാധീനങ്ങള്‍ക്ക് വാരാന്ത്യങ്ങളും അവധിദിവസങ്ങളും ചെലവഴിക്കാന്‍ അമ്യൂസ്മെന്റ് പാര്‍ക്കുകളും ഗെയിംസ് വില്ലേജുകളും തിന്നുകുടിച്ചു പോവാന്‍ ടൂറിസ്റ്റ് ഹോട്ടലുകളും വേണ്ടേ? വിപ്ളവം നടത്തുക, സോഷ്യലിസം നടപ്പാക്കുക മുതലായ പാര്‍ട്ടി മാനിഫെസ്റ്റോയില്‍ പറയുന്ന പ്രധാന ജോലികളെല്ലാം പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും വേറെ തൊഴിലില്ലാത്ത അവസ്ഥ വരാന്‍ പാടില്ലല്ലോ.












Click it and Unblock the Notifications