ഫിജി: ഇടക്കാല സര്‍ക്കാരിനെ നിയമിക്കുമെന്ന് സൈന്യം
സുവ: ജോര്‍ജ് സ്പെയിറ്റിന്റെ നേതൃത്വത്തിലുള്ള അട്ടിമറി സംഘവുമായി ആലോചിക്കാതെ ഫിജിയില്‍ ഇടക്കാല സര്‍ക്കാരിനെ നിയമിക്കുമെന്ന് സൈനിക ഭരണാധികാരികള്‍ പറഞ്ഞു.
24 മണിക്കൂറിനകം സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കണമെന്ന് ചൊവാഴ്ച്ച സൈനിക ഭരണകൂടം അട്ടിമറി സംഘത്തിന് അന്ത്യശാസന നല്‍കിയിരുന്നു. പക്ഷേ അട്ടിമറിക്കാര്‍ അന്ത്യശാസന നിരാകരിക്കുകയായിരുന്നു.
അട്ടിമറിക്കാരില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാവാത്തതിനാല്‍ സൈനിക ഭരണകൂടം മറ്റാരുമായും ആലോചിക്കാതെ തന്നെ ഇടക്കാല സര്‍ക്കാരിനെ നിയമിക്കുമെന്ന് സൈനിക വക്താവ് പറഞ്ഞു.












Click it and Unblock the Notifications