ഫിജിയില്‍ സൈന്യം സര്‍ക്കാര്‍ രൂപീകരിക്കും
സുവ: ഫിജിയില്‍ സൈന്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
സമാധാന കരാറില്‍ ഒപ്പിടാന്‍ അട്ടിമറിക്കാര്‍ക്ക് കൊടുത്ത 24 മണിക്കൂര്‍ സമയം കഴിഞ്ഞ സാഹചര്യത്തിലാണ് സൈന്യത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. അടുത്ത 24 മാസം സര്‍ക്കാരിന്റെ ഭരണം തുടരുമെന്ന് സൈനിക വക്താവ് പറഞ്ഞു.
സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണഘടന പുന:പരിശോധിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ പൊതുതെരഞ്ഞെടുപ്പിന് അനുകൂലമായ സാഹചര്യമുണ്ടാക്കും.
ഇന്ത്യന്‍ വംശജരെയും സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൈനിക സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൈനിക വക്താവ് പറഞ്ഞു.












Click it and Unblock the Notifications