ഇറാഖില്‍ രണ്ട് യു.എന്‍. ഉദ്യോഗസ്ഥര്‍ വെടിയേറ്റു മരിച്ചു
റോം: ഇറാഖില്‍ രണ്ടു ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥര്‍ വെടിയേറ്റു മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ബാഗ്ദാദിലെ ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കൃഷി സംഘടനയുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ ഒരാളാണ് വെടിവെച്ചത്. കെട്ടിടത്തിനു ചുറ്റും സൈന്യം തമ്പടിച്ചിരിക്കുകയാണ്. ഓഫീസ് പൂട്ടി സീല്‍ചെയ്തു.
ഒരു വിദേശഉദ്യോഗസ്ഥനും ഇറാഖിലെ ഒരുദ്യോഗസ്ഥുനുമാണ് മരിച്ചത്. ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ ആള്‍ ആരാണെന്നോ അയാളുടെ ഉദ്ദേശ്യം എന്താണെന്നോ വ്യക്തമല്ല.












Click it and Unblock the Notifications