ബോംബെ ഓഹരി സൂചിക 43 പോയിന്റ് കൂടി
മുംബൈ: ബോംബെ ഓഹരി സൂചിക ജൂണ്‍ 29 വ്യാഴാഴ്ച 43.90 പോയിന്റ് (0.93 ശതമാനം) കൂടി 4792. 74 ലവസാനിച്ചു. ബുധനാഴ്ച സൂചിക അവസാനിച്ചത് 4748. 80 ലായിരുന്നു. ചില മ്യുച്വല്‍ ഫണ്ടുകള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് വിപണിയിലെ ഉണര്‍വിന് കാരണം എന്ന് വ്യാപാരികള്‍ പറഞ്ഞു.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചികയാകട്ടെ 15.35 പോയിന്റ് ( 1.3 ശതമാനം) കൂടി 1489.10 ലാണ് അവസാനിച്ചത്. ബുധനാഴ്ച സൂചിക അവസാനിച്ചത് 1473.75ലാണ്.
നാസ്ദാക്കിലെ നേട്ടം വിപണിക്ക് ഉത്സാഹമേകി എന്ന് ഓഹരി വ്യാപാരി ഗിരീഷ് ദോഷി പറഞ്ഞു. അതുപോലെ അമേരിക്കന്‍ ഫെഡറല്‍ റിസേവ് പലിശ നിരക്കില്‍ മാറ്റമൊന്നും വരുത്തിയതുമില്ല. അതുകൊണ്ട് ഫണ്ടുകള്‍ ഓഹരികള്‍ വിറ്റഴിക്കും എന്ന ആശങ്കയും മാറിയെന്ന് വ്യാപാരികള്‍ പറഞ്ഞു.












Click it and Unblock the Notifications