കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് രാഷ്ട്രീയപാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ സമാജ് വാദി ജനതാപാര്‍ട്ടി (രാഷ്ട്രീയ) ഉള്‍പ്പെടെ ആറ് രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി.

ചന്ദ്രശേഖറിന്റെ പാര്‍ട്ടിക്കു പുറമെ ഹരിയാന വികാസ് പാര്‍ട്ടി, എന്‍.ടി.ആര്‍. തെലുഗുദേശം (ലക്ഷ്മിപാര്‍വതി), മണിപ്പൂരിലെ രാഷ്ട്രീയ ജനതാദള്‍, ഹരിയാനയിലെ സമതാപാര്‍ട്ടി, ദാദര്‍ നഗര്‍ ഹവേലിയിലെ ശിവസേന എന്നീ പാര്‍ട്ടികള്‍ക്കാണ് സംസ്ഥാന പാര്‍ട്ടിയായുള്ള അംഗീകാരം നഷ്ടപ്പെട്ടത്.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അംഗീകാരം നിലനിര്‍ത്താനാവശ്യമായ വോട്ടുകളും സീറ്റുകളും ലഭിക്കാത്തതിനാലാണ് ഈ പാര്‍ട്ടികള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ടത്. ഇതോടെ പാര്‍ട്ടിചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനും ആകാശവാണിയും ദൂരദര്‍ശനും മുഖേന തെരഞ്ഞെടുപ്പ് പ്രക്ഷേപണം നടത്താനും ഉള്ള അവകാശം ഈ പാര്‍ട്ടികള്‍ക്ക് നഷ്ടപ്പെടും.

അംഗീകാരം പിന്‍വലിക്കുന്നതിന്റെ മുന്നോടിയായി ജനതാപാര്‍ട്ടിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ലോക്ശക്തിയുടെ അംഗീകാരത്തെക്കുറിച്ചുള്ള പരിശോധനകള്‍ നടന്നുവരികയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X