പഞ്ചാബില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
ജലന്ദന്ധര്‍: പഞ്ചാബിലെ ജലന്ധറിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് മുറിവേറ്റു.
ജലന്ധറിനടുത്തുള്ള പിന്‍ഡ് ചൗക്കിലാണ് സംഭവം നടന്നത്. ബോംബ് സ്ഫോടനത്തിന്റെ ശബ്ദം രണ്ടു കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാനുണ്ടായിരുന്നു.
നേപ്പാളിയായ രമേശ്, ജലന്ധറിനടുത്തുള്ള ഹെല്‍റാന്‍ ഗ്രാമത്തിലെ നിരഞ്ജന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
സ്ഫോടനത്തില്‍ കാല് നഷ്ടപ്പെട്ട പ്രകാശ്സിങിന്റെ സ്ഥിതി ഗുരുതരമാണ്. സിങിനെ ജലന്ദറിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്തുതരം ബോംബാണ് സ്ഫോടനത്തിനു കാരണമായതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആര്‍.ഡി.എക്സല്ലെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications