Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് ടു: അന്വേഷണത്തിന് സാധ്യതയില്ലെന്ന് കേരള കോണ്‍ (ജെ)

തിരുവനന്തപുരം: പ്ലസ് ടു അനുവദിച്ചതില്‍ ക്രമക്കേടുകളുണ്ടെന്ന ആരോപണത്തിന്മേല്‍ അന്വേഷണത്തിനുള്ള സാധ്യത കേരള കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പ് തള്ളിക്കളഞ്ഞു.

പ്ലസ് ടു പ്രശ്നത്തില്‍ എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടെന്ന് തങ്ങള്‍ക്ക് തോന്നുന്നില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ഈപ്പന്‍ വര്‍ഗ്ഗീസ് പറഞ്ഞു. പി.ജെ. ജോസഫ് വിദ്യഭ്യാസമന്ത്രിയായതിനുശേഷം സംസ്ഥാനം നേടിയ അഭിവൃദ്ധിയില്‍ അരിശം പൂണ്ടാണ് പ്രതിപക്ഷ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

അഴിമതി നടത്തിയില്ലെങ്കില്‍ പിന്നെയെന്താണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ആരോപണമുന്നയിച്ചവര്‍തന്നെ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്ന് ആയിരുന്നു ഈപ്പന്‍ വര്‍ഗ്ഗീസിന്റെ മറുപടി.

പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച സബ്കമ്മിറ്റിയിലെ അംഗമായ പാര്‍ട്ടി എം.എല്‍.എ. പി.സി. ജോര്‍ജ്ജും ആരോപണങ്ങളെ നിരാകരിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഏതൊരു അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് മറ്റൊരു പാര്‍ട്ടി എം.എല്‍.എയായ മോന്‍സ് ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+