മുല്ലപെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടിയാല്‍ സഹായം നല്‍കാമെന്ന് തമിഴ്നാട്
തിരുവനന്തപുരം: മുല്ലപെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടിയാല്‍ കേരളത്തിന് ചില സഹായങ്ങള്‍ നല്‍കാമെന്ന് തമിഴ്നാട് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കര്‍ എം.വിജയകുമാര്‍ പറഞ്ഞു.
മുല്ലപെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടുന്നതിനെ കുറിച്ച് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി നടത്തിയ ചര്‍ച്ചയിലാണ് തമിഴ്നാട് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
മുല്ലപെരിയാര്‍ ഡാമിന് 136 അടി ഉയരമാണ് ഇപ്പോഴുള്ളത്. ഇത് 152 അടിയാക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെടുന്നത്. ഇതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരു സംസ്ഥാനങ്ങളിലെയും വിദഗ്ധരുള്‍പെടുന്ന സമിതിയെ നിയോഗിക്കണമെന്നതാണ്് കേരളത്തിന്റെ നിര്‍ദേശം.












Click it and Unblock the Notifications