വിദേശമലയാളികളെ ഈ വര്‍ഷം റേഷന്‍കാര്‍ഡിലുള്‍പ്പെടുത്തും
തിരുവനന്തപുരം: കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളികളുടെ പേര് റേഷന്‍ കാര്‍ഡില്‍ ഈ വര്‍ഷം ഉള്‍പ്പെടുത്തും.
സിവില്‍ സപ്ലൈസ് വകുപ്പാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നോണ്‍ റെസിഡന്റ് കേരളൈറ്റ്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് വകുപ്പിന് നിര്‍ദേശം നല്‍കിയതെന്ന് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
വിദേശമലയാളികളുടെ പേര് റേഷന്‍ കാര്‍ഡിലുള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.
കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളികള്‍ക്ക് ഔദ്യോഗികകാര്യങ്ങള്‍ക്കായി തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള വിഷമതകള്‍ ഇതോടെ പരിഹരിക്കപ്പെടും.












Click it and Unblock the Notifications