Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടി സമയത്തില്‍ ജൂലൈ ഒന്ന് മുതല്‍ മാറ്റം

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള പല ദീര്‍ഘദൂര തീവണ്ടികളുടേയും സമയം ജുലൈ ഒന്ന് ശനിയാഴ്ച മുതല്‍ മാറും. പല തീവണ്ടികളും കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നീട്ടിയിട്ടുണ്ട്.

കൊച്ചി-ബിലാസ്പുര്‍ വീക്ക്ലി എക്സ്പ്രസ് (പഴയ നമ്പര്‍ -7057 / 58, പുതിയത് 6327/28). തിരുവനന്തപുരത്ത് നിന്ന് 4: 20 ന് പുറപ്പെടും. എറണാകുളം വടക്ക് (9:10/9: 25), ഷൊര്‍ണൂര്‍ (12:05/12:25) കോട്ടയം വഴി തിരുവനന്തപുരം വരെ നീട്ടി.

കൊച്ചി-ഇന്‍ഡോര്‍ എക്സ്പ്രസ് (പഴയ നമ്പര്‍ 7081 /82 പുതിയത് 6325 / 26) ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടി. തിരുവനന്തപുരത്ത് നിന്ന് 4: 20 ന് പുറപ്പെടും. എറണാകുളം സൗത്ത് (8:35 / 9: 15 ). ഷൊര്‍ണൂര്‍ (12:5 / 12: 25). ഇന്‍ഡോര്‍ - തിരുവനന്തപുരം എക്സ്പ്രസ് (പഴയ നമ്പര്‍ 7082/7058 പുതിയത് 6325 / 6327) ആലപ്പുഴ വഴി പോകുന്നു.

ഷൊര്‍ണൂര്‍ (2:00/2:40), എറണാകുളം നോര്‍ത്ത് (5:20), സൗത്ത് (5:30), തിരുവനന്തപുരം (11:00). തൃശിനാപ്പള്ളി - ഹൗറ എക്സ്പ്രസ് (പഴയ നമ്പര്‍ 6804 / 04, പുതിയത് 6355 / 6356), മധുര (7:10 / 7: 20), തൃശിനാപ്പള്ളി (3:35/3:45), കന്യാകുമാരി (രാത്രി 1:50) എഗ്മോര്‍ (8:15), 6356 - കന്യാകുമാരിയില്‍ (രാത്രി 1 50), എഗ്മോര്‍ (8:15), 6356 -- കന്യാകുമാരിയില്‍ നിന്ന് 5: 45 ന് പുറപ്പെടുന്നു. മധുര (11: 20 / 11:30), തൃശിനാപ്പള്ളി (3:15/ 3: 30). ചെന്നൈ എഗ്മോര്‍ (10: 30/ 10: 45). പാറ്റ്ന -കൊച്ചി എക്സ്പ്രസ്സും ഇനി എറണാകുളം സൗത്ത് വരെ ആയിരിക്കും. ഈ തീവണ്ടി ഓഗസ്റ്റ് പതിനൊന്നുമുതല്‍ പുതിയ ക്രമത്തില്‍ എറണാകുളത്ത് നിന്നും പുറപ്പെടും.

കൊല്ലം - ബാംഗ്ലൂര്‍ എക്സ്പ്രസ് (പഴയ നമ്പര്‍ 6521/6522. പുതിയത് 6322/ 6321) തിരുവനന്തപുരം വരെ നീട്ടി. തിരുവനന്തപുരത്ത് നിന്ന് 3: 05 ന് പുറപ്പെടുന്നു. കൊല്ലം (4: 15 / 4: 20), ഈറോഡ് (2:20/2: 30). ബാംഗ്ലൂര്‍ (9:45).

തൂത്തുക്കുടി - നാഗര്‍കോവില്‍ പാസഞ്ചര്‍ (നമ്പര്‍ - 382) തൂത്തുക്കുടി -- തിരുനല്‍വേലി ആക്കി. കന്യകുമാരി - തുത്തുക്കുടി പാസഞ്ചര്‍ (നമ്പര്‍- 385) തിരുനല്‍വേലി തുത്തുക്കുടി ആക്കി.

ജൂലൈ ഇരുപത് മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിര്‍ത്തലാക്കിയ സ്റോപ്പുകള്‍ ചുവടെ. തീവണ്ടിയുടെ പേര്, നിര്‍ത്തലാക്കിയ സ്റോപ്പ് എന്ന ക്രമത്തില്‍. ഐലന്റ് എക്സ്പ്രസ് (6526/25)-പുതുക്കാട്, കണ്ണൂര്‍ എക്സ്പ്രസ് (6347/48) - പിറവം, കൊച്ചി - തൃശ്ശിനാപ്പള്ളി എക്സ്പ്രസ് (6866/65) - മട്ടാഞ്ചേരി.

കായംകുളം-എറണാകുളം പാസഞ്ചര്‍ തീവണ്ടിക്ക് (336) കുമ്പളത്ത് പുതിയ സ്റോപ്പ് അനുവദിച്ചു. കൊച്ചി-ഹൈദരാബാദ് എക്സ്പ്രസ് ഇനി മുതല്‍ എല്ലാ ദിവസവും ഉണ്ടായിരിക്കും. ജൂലൈ ഒന്നിന് മാറുന്ന തീവണ്ടി നമ്പറുകള്‍: (പഴയത്) 6635/36, 7057/58, 7081/82, 6521/22, 513 പാസഞ്ചര്‍. മറ്റ് തീവണ്ടികളുടെ സമയക്രമത്തില്‍ മാറ്റമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+