ഇന്ത്യ-ഗള്‍ഫ് വിമാനക്കൂലി വര്‍ദ്ധനവിനെതിരെയുള്ള ഹര്‍ജി കോടതി സ്വീകരിച്ചു
കുവൈറ്റ്: കുവൈറ്റിലെ ലോ ഗ്രാജുവേറ്റ്സ് ഫോറവും ജോയിന്റ് ആക്്ഷന്‍ കമ്മറ്റി കുവൈറ്റും (ജാക്ക്) എയര്‍ ഇന്ത്യയ്ക്കെതിരെ സമര്‍പ്പിച്ച ചെയ്ത ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എയര്‍ ഇന്ത്യ ഉന്നയിച്ച വിവിധ തടസ്സങ്ങള്‍ തള്ളിക്കളഞ്ഞു കൊണ്ടാണിത്.
ഇന്ത്യ-ഗള്‍ഫ് മേഖലയില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയും മറ്റ് എയര്‍ലൈന്‍ കമ്പനികളും അന്യായമായി വിമാനക്കൂലി കൂട്ടി എന്നായിരുന്നു ഹര്‍ജിക്കാരുടെ പരാതി. എയര്‍ ഇന്ത്യയുടേയും മറ്റ് വിമാനക്കമ്പനികളുടേയും ചൂഷണത്തിനെതിരെ ജാക്കും ലോ ഗ്രാജുവേറ്റ്സ് ഫോറവും നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇത് കരുത്തേല്‍കും എന്ന് ജാക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് തോമസ് പണിക്കര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ഒരു ന്യായവും ശ്വാശ്വതവുമായ ഒരു പരിഹാരം ലഭിക്കും വരെ തങ്ങളുടെ പരിശ്രമങ്ങള്‍ തുടരുമെന്നും അഡ്വക്കേറ്റ് തോമസ് പണിക്കര്‍ അറിയിച്ചു. വിദേശ ഇന്ത്യാക്കാരുടെ 21 ലേറെ സംഘടനകള്‍ ചേര്‍ന്നതാണ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍.












Click it and Unblock the Notifications