Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തിലെ ലോ ഗ്രാജുവേറ്റ്സ് ഫോറം പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു

കുവൈറ്റ്: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് റാങ്ക് നേടിയവരേയും നല്ല മാര്‍ക്ക് വാങ്ങിയവരേയും കുവൈറ്റിലെ ലോ ഗ്രാജുവേറ്റ്സ് ഫോറത്തിന്റെ യോഗത്തില്‍ അനുമോദിച്ചു. ഇന്ത്യയില്‍ നിന്നുള്ള നിയമ ബിരുദധാരികളുടേയും കുവൈറ്റില്‍ നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും സംഘടനയാണ് ലോ ഗ്രാജുവേറ്റ്സ് ഫോറം.

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ സാല്‍മിയ ഇന്ത്യന്‍ സ്കൂളിലെ ലക്ഷ്മി മോഹന്‍ദാസിനെ യോഗത്തില്‍ അനുമോദിക്കുകയും അഡ്വക്കേറ്റ് അരവിന്ദാക്ഷന്‍ ലക്ഷ്മിക്ക് ട്രോഫി സമ്മാനിക്കുകയും ചെയ്തു. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ബ്യൂറോവിലെ സീനിയര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റാണ് അരവിന്ദാക്ഷന്‍.

കണക്കിന് ഒന്നാം റാങ്ക് നേടിയ അബാസ്സിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലെ ജിന്‍സി ജേക്കബ് വര്‍ഗ്ഗീസിനേയും യോഗത്തില്‍ അനുമോദിച്ചു. അഡ്വക്കേറ്റ് പ്യാരേലാല്‍ ജിന്‍സി ജേക്കബിന് ട്രോഫി സമ്മാനിക്കുകയും ചെയ്തു. പരീക്ഷയില്‍ പ്രശസ്ത വിജയം നേടിയതിന് ജബ്രിയ ഇന്ത്യന്‍ സ്കൂളിലെ എ ശ്യാം കുമാറിന് അഡ്വക്കേറ്റ് ജേക്കബ് വര്‍ഗ്ഗീസ് ട്രോഫി സമ്മാനിച്ചു.

ഫോറം പ്രസിഡന്റ് പാലവിളയില്‍ തോമസ് പണിക്കര്‍ ദീപം തെളിച്ച് യോഗം ഉത്ഘാടനം ചെയ്തു. പത്താം ക്ലാസ് പരീക്ഷയില്‍ പ്രസശ്ത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അദ്ദേഹം അനുമോദിച്ചു. ഫോറം അംഗങ്ങളും വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളമായി നല്ലൊരു ജനക്കൂട്ടം യോഗത്തിലുണ്ടായിരുന്നു.

ഫോറം ജനറല്‍ സെക്രട്ടറി ഡേവിഡ് ഐസക് സ്വാഗതം പ്രസംഗം ചെയ്തു. അഡ്വക്കേറ്റ് ജോണ്‍ തോമസും അഡ്വക്കേറ്റ് സുധാകരനും അനുമോദന പ്രസംഗങ്ങള്‍ നടത്തി. വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും വിദ്യാഭ്യാസത്തോടൊപ്പം സ്വഭാവരൂപീകരണത്തന്റെ പ്രാധാന്യത്തെക്കുറിച്ചും അഡ്വക്കേറ്റ് ജോണ്‍ തോമസ് സംസാരിച്ചു.

പുതിയ അംഗങ്ങളായ അഡ്വക്കേറ്റ് മുംതാസ് ഫൈസല്‍, സബിത സയ്യദ്, ശ്രീജാ ഷാജി എന്നിവരെ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. ഫോറത്തിന്റെ ട്രഷററായ അഡ്വക്കേറ്റ് രാജേഷ് സാഗര്‍, വൈസ് പ്രസിഡന്റ് ലൈലാ മോഹന്‍ദാസ്, അഡ്വക്കേറ്റ് ശശീന്ദ്രപണിക്കര്‍, മാത്യൂസ്, ജോണി കുന്നില്‍ എന്നിവര്‍ ചടങ്ങ് സംഘടിപ്പിക്കുന്നതില്‍ നേതൃത്വം വഹിച്ചു.

ചടങ്ങ് ഒരു വിജയമാക്കിയതിന് അഡ്വക്കേറ്റ് പ്യാരേലാല്‍ ഫോറം അംഗങ്ങളോടും അവരുടെ കുടുംബാംഗങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞു. ഫോറത്തിന്റെ അടുത്ത യോഗം ആഗസ്റ് 18 ാം തീയതി പതിനൊന്നു മണിക്ക് അഡ്വക്കേറ്റ് രാജേഷ് സാഗറിന്റെ വീട്ടില്‍ വെച്ചു നടത്തും. ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പടേണ്ടവര്‍ക്ക് ഈ ടെലിഫോണ്‍ നമ്പറുകളില്‍ /ഫാക്സ് നമ്പറുകളില്‍ ബന്ധപ്പെടാം: 4346 934, 9798 639, 4310 872, 3920 694.
ഇ-മെയില്‍ [email protected]
വെബ് സൈറ്റ്: http://www.Geocities.com/Paris/Cafe/9025/lawgraduates.html

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+