Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനക്കൂലി വര്‍ദ്ധനവിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ നിവേദനം

കുവൈറ്റ്: ഇന്ത്യ-ഗള്‍ഫ് മേഖലയില്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും വിമാനക്കൂലി അന്യായമായി കൂട്ടിയത് കുറയ്ക്കണം എന്നപേക്ഷിച്ച് വിദേശ ഇന്ത്യക്കാരുടെ ഒരു ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര വ്യാമയാന മന്ത്രി ശരദ് യാദവിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. കുവൈറ്റിലെ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍സും കുവൈറ്റിലെ തന്നെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും ചേര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്.

ഈ വര്‍ഷം മാര്‍ച് 23 മുതല്‍ കുവൈറ്റില്‍ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള വിമാനക്കൂലി 23 ശതമാനം വരെ കൂട്ടി എന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജൂണില്‍ വിമാനക്കൂലി ഒമ്പത് ശതമാനം കൂടി വര്‍ദ്ധിപ്പിക്കാന്‍ നീക്കമുണ്ടായിരുന്നു.

ഇക്കൊല്ലം മാര്‍ച്ചില്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും മറ്റ് വിമാനകമ്പനികളുമായി ചേര്‍ന്ന് വിമാനക്കൂലി കൂട്ടി. വിദേശ ഇന്ത്യക്കാര്‍ മദ്ധ്യവേനലവധിക്ക് നാട്ടില്‍ പോകുന്ന സമയത്തായിരുന്നു ഇത്. എന്നാല്‍ പാകിസ്ഥാന്‍ എയര്‍ലൈന്‍സ് വിമാനക്കൂലി കൂട്ടിയില്ല.

എല്ലാവര്‍ഷവും വേനലവധിക്കാലത്ത് വിമാനക്കൂലി വര്‍ദ്ധിപ്പിക്കുന്നത് എയര്‍ ഇന്ത്യ ഒരു സ്ഥിരം പരിപാടിയാക്കിയിട്ടുണ്ട് എന്ന് മെമ്മോറാണ്ടത്തില്‍ പറയുന്നു. എന്നാല്‍ ഇതേ സമയം യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകളും പാരിതോഷികങ്ങളും നല്‍കുന്നു.

മെമ്മോറാന്‍ഡത്തില്‍ ആക്ഷന്‍ കൗണ്‍സിലിനു വേണ്ടി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഡോ ടി പി മേനോനും ജോയിന്റ് കണ്‍വീനര്‍മാരായ സഗീര്‍ തൃകാര്‍പൂരും എബി വരിക്കാടും ചാക്കോ ജോര്‍ജ് കുട്ടിയുമാണ് ഒപ്പ് വച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+