ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി നീട്ടി
ദില്ലി: ആദായ നികുതി റിട്ടേണുകള്‍ പിഴയില്ലാതെ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ആദായ നികുതി വകുപ്പ് അനൗദ്യോഗികമായി ജുലൈ 15 ലേക്ക് നീട്ടി. ജൂണ്‍ 30 ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന അവസാന തീയതി. കഴിഞ്ഞ കുറച്ച് ദിവസമായിട്ടുളള വന്‍ തിരക്കിനെ തുടര്‍ന്നാണിത്.
ജൂണ്‍ 30 എന്ന അവസാന തീയതി ഔദ്യാഗികമായി നീട്ടിവെച്ചിട്ടില്ലെങ്കിലും ജുലൈ 15 വരെ ആദായനികുതി റിട്ടേണുകള്‍ പിഴയില്ലാതെ അടയ്ക്കാവുന്നതാണ്. കഴിഞ്ഞ കുറച്ച് ദിവസമായി 60,000 മുതല്‍ 70,000 വരെയാളുകള്‍ ദില്ലിയിലെ മയൂര്‍ ഭവനില്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നുണ്ട്. ഇത് ആദായ നികുതി വകുപ്പിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.
നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ അധിക നികുതികളെന്തെങ്കിലും അടയ്ക്കേണ്ടതായിട്ടുണ്ടെങ്കില്‍ അത് ജുലൈ 30 ന് മുന്‍പ് പിഴയില്ലാതെ അടയ്ക്കാവുന്നതാണ്. അതിന് സാധിച്ചില്ലെങ്കില്‍ 18 ശതമാനം പിഴ ഈടാക്കുന്നതാണ്.












Click it and Unblock the Notifications