ഇന്ത്യയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ പാകിസ്ഥാന് തയ്യാര്‍
ഇസ്ലാമബാദ്: ഇന്ത്യയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ തന്റെ രാജ്യത്തിന് താല്പര്യമുണ്ടെന്ന് പാകിസ്ഥാന് വ്യാപാര മന്ത്രി അബ്ദുള്‍ റസ്സാക്ക് ദവൂദ് പറഞ്ഞു. ഇന്ത്യയുമായി വ്യാപാരത്തിലേര്പ്പെടാവുന്ന 600 സാമഗ്രികളുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
2000-2001 ാമാണ്ടത്തേക്ക് അംഗീകരിച്ച വ്യാപാര നയത്തില്‍ തെര്‍മോപ്ലാസ്റ്റിക്ക് റബര്‍, ഷൂവിനുള്ള പശ, ഷൂവിനുള്ള ടേപ്പുകള്‍ എന്നിവ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ അനുമതി കൊടുത്തിട്ടുണ്ട്. പട്ടികയില്‍ പഞ്ചസാര ഉള്‍പ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും ദവൂദ് പറഞ്ഞു.
ഇന്ത്യയുമായി ഏകദേശം 250 കോടി രൂപയുടെ വ്യാപാരമാണ് ഈ വര്‍ഷം നടന്നതെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയെ ഏറ്റവും അഭിമത രാഷ്ട്ര മായി കരുതുന്ന കാര്യവും പരിഗണനയിലാണ് എന്ന് ദവൂദ് പറഞ്ഞു.