കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി.ടി.ബി.ടി: അഭിപ്രായ സമന്വയമുണ്ടാക്കാനാവുമെന്ന് വാജ്പേയി

  • By Staff
Google Oneindia Malayalam News

പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തില്‍ നിന്ന്: സമഗ്ര ആണവപരീക്ഷണ നിരോധന കരാറി (സി.ടി.ബി.ടി)നെ കുറിച്ച് ഈ വര്‍ഷാന്ത്യമാവുമ്പോഴേക്കും ദേശീയ അഭിപ്രായ സമന്വയമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു.

വിദേശപര്യടനം നടത്തുന്ന പ്രധാനമന്ത്രിയെ അനുഗമിക്കുന്ന വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.ടി.ബി.ടിയെ കുറിച്ച് ദേശീയമായി അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. അതിനുള്ള ശ്രമങ്ങള്‍ അടുത്ത മാസവും തുടരും.

ഇക്കാര്യത്തില്‍ കൃത്യമായ ഒരു സമയപരിധി പറയാനാവില്ല. എങ്കിലും ഈ വര്‍ഷം അവസാനമാവുമ്പോഴേക്കും അഭിപ്രായ സമന്വയ പ്രക്രിയ പൂര്‍ത്തീകരിക്കാനാവുമെന്നാണ് കരുതുന്നതെന്ന് വാജ്പേയി പറഞ്ഞു.

സെപ്തംബറില്‍ നടക്കുന്ന യു.എന്‍ സഹസ്രാബ്ദ സമ്മേളനത്തില്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്കുള്ള ഇന്ത്യയുടെ സ്ഥാനാര്‍ഥിത്വം വിഷയമായി വരുമെന്ന് സൂചനകളുണ്ട്. സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വം വേണമെന്ന് 94 മുതല്‍ ഇന്ത്യ ആവശ്യപ്പെടുകയാണ്. ഇന്ത്യയുടെ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാണ്. ഇന്ത്യയുടെ ആവശ്യത്തിന് കൂടുതല്‍ അംഗീകാരം കിട്ടികൊണ്ടിരിക്കുന്നത് സന്തോഷകരമാണെന്ന് വാജ്പേയി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X