Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് വാജ്പേയി

പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തില്‍ നിന്ന്: ജമ്മുകശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്നും ജമ്മുകശ്മീരിനോടുള്ള സമീപനം ഈ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്നും പ്രധാനമന്ത്രി വാജ് പേയി പറഞ്ഞു.

വിദേശത്തായതിനാല്‍ കശ്മീര്‍ നിയമസഭ പാസാക്കിയ പ്രമേയത്തിന്റെയോ ചര്‍ച്ചയുടെയോ വിശദാംശങ്ങള്‍ തനിക്കറിയില്ല. നേരത്തെ കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുമായി ദില്ലിയില്‍ വെച്ച് കൂടികാഴ്ച്ച നടത്തിയപ്പോള്‍ കശ്മീരിന്റെ സ്വയംഭരണവകാശത്തെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് പറഞ്ഞിരുന്നു. പ്രമേയം നിയമസഭ പാസാക്കിയ നിലക്ക് ഭരണഘടനാ നിര്‍ദേശങ്ങളനുസരിച്ച് ഇക്കാര്യം പരിഗണിക്കും.

കാബിനറ്റ് അംഗങ്ങളുമായി ഇതേ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് വാജ്പേയി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+