ശതാബ്ദി എക്സ്പ്രസ് നിര്‍ത്തുന്നു
ചെന്നൈ: യാത്രക്കാരില്ലാത്തതിനാല്‍ ചെന്നൈ തൊട്ട് കോയമ്പത്തൂര്‍ വരെയുള്ള ലക്ഷ്വറി തീവണ്ടിയായ ശതാബ്ദി എക്സ്പ്രസ് ജുലൈ ഒന്ന് മുതല്‍ നിര്‍ത്തലാക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു. മുഴുവന്‍ ശീതീകരിച്ചതും ആധുനിക സജ്ജീകരണങ്ങളുള്ളതുമായിരുന്നു ഈ തീവണ്ടി.
നിര്‍ത്തലാക്കിയ തീവണ്ടിക്ക് പകരം ഒരു പുതിയ ഇന്റര്‍സിറ്റി എക്സ്പ്രസ് ഇതേ സമയത്ത് സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ എല്‍ കൃതിവാസന് പറഞ്ഞു. 40-50 ശതമാനം യാത്രക്കാരുമായാണ് പലപ്പോഴും ശതാബ്ദി എക്സ്പ്രസ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ചിലപ്പോള്‍ 30 ശതമാനം മാത്രമേ യാത്രക്കാരുമായും സര്‍വീസ് നടത്തിയിട്ടുണ്ട്.
ചില പുതിയ തീവണ്ടികള്‍ തുടങ്ങുന്നതുള്‍പ്പടെ ഏറെ മാറ്റങ്ങള്‍ ജൂണ്‍ ഒന്നിന് നടപ്പില്‍ വരുന്ന ദക്ഷിണ റെയില്‍വെയുടെ പുതിയ സമയപട്ടികയിലുണ്ട്. ആഴ്ചയില്‍ രണ്ട് പ്രാവശ്യമുള്ള നാഗര്‍കോവില്‍-തിരുപ്പതി തീവണ്ടി, ആഴ്ചയില്‍ ഒന്ന് വീതമുള്ള കുര്‍ല-മധുര തീവണ്ടി, ബാംഗ്ലൂര്‍-ഷിമോഗ എക്സ്പ്രസ്, ബാംഗ്ലൂര്‍-ജോഡ്പുര്‍, ബാംഗ്ലൂര്‍-അജ്മീര്‍ എന്നിവ പുതിയ തീവണ്ടികളില്‍ പെടും.